ജന സ്‌മോൾ ഫിനാൻസ് ബാങ്ക് 45 ലക്ഷം ഇടപാടുകാരെ ലക്ഷ്യമിടുന്നു

Posted on: July 19, 2018

ബംഗലുരു : ജന സ്‌മോൾ ഫിനാൻസ് ബാങ്ക് 45 ലക്ഷം ഇടപാടുകാരെ ലക്ഷ്യമിട്ട് ബാങ്കിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ജന ബാങ്കിന് നിലവിൽ 157 ബ്രാഞ്ചുകളാണുള്ളത്. ഇവയിൽ 12 എണ്ണം ഗ്രാമീണ മേഖലയിലാണ്. 2019 അവസാനത്തോടെ 19 സംസ്ഥാനങ്ങളിലായി 500 ശാഖകളാണ് ലക്ഷ്യമിടുന്നത്. നടപ്പ് വർഷം 1000 ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന് ജന ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അജയ് കൻവാൾ പറഞ്ഞു.