ഗൂഗിളിന് യൂറോപ്യൻ യൂണിയൻ പിഴ ചുമത്തി

Posted on: July 18, 2018

ബ്രസൽസ് : ഗൂഗിളിന് യൂറോപ്യൻ യൂണിയൻ കോംപിറ്റീഷൻ കമ്മീഷൻ പിഴ ചുമത്തി. ആൻഡ്രോയിഡ് ആപ്പുകൾ നിയന്ത്രിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് പിഴ. യൂറോപ്യൻ യൂണിയന്റെ തീരുമാനം ഗൂഗിളിന്റെ വിപണി മുന്നേറ്റത്തിന് വലിയ വെല്ലുവിളി ഉയർത്തും.

34,500 കോടി രൂപയാണ് (4.34 ബില്യൺ യൂറോ) പിഴ. യൂറോപ്യൻ ആന്റി ട്രസ്റ്റ് നിയമങ്ങൾക്ക് എതിരാണ് ഗൂഗിളിന്റെ നടപടിയെന്ന് യൂറോപ്യൻ യൂണിയൻ വിലയിരുത്തി.