വിസ്താര 19 വിമാനങ്ങൾ വാങ്ങുന്നു

Posted on: July 11, 2018

മുംബൈ : വിസ്താര 19 വിമാനങ്ങൾ വാങ്ങുന്നു. 13 എയർബസ് എ 320 നിയോ വിമാനങ്ങളും 6 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണ് വാങ്ങുന്നത്. ഏകദേശം 21,000 കോടി രൂപയുടേതാണ് ഇടപാട്.

നിലവിൽ വിസ്താര ഫ്‌ളീറ്റിൽ 21 എയർബസ് എ 320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ 50 വിമാനങ്ങൾ കൂടി വാങ്ങാനുള്ള തയാറെടുപ്പിലാണ് വിസ്താര. ടാറ്റാസൺസ് – സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താര ഇന്ത്യയിലെ 22 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 800 ലേറെ ഫ്‌ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.