ഹോണ്ട കാറുകളുടെ വില വർധിപ്പിക്കുന്നു

Posted on: July 10, 2018

ന്യൂഡൽഹി : ഹോണ്ട അടുത്തമാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുന്നു. മോഡൽ അനുസരിച്ച് 10,000 മുതൽ 35,000 രൂപ വരെയാണ് വിലവർധന. അസംസ്‌കൃത വസ്തുക്കളുടെ വിലവർധന കണക്കിലെടുത്താണ് കാറുകളുടെ വില കൂട്ടുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യ വ്യക്തമാക്കി.

അടുത്തയിടെ പുറത്തിറക്കിയ അമേസിന്റെ വിലയിലും വർധനവുണ്ടാകുമെന്ന് ഹോണ്ട സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) രാജേഷ് ഗോയൽ പറഞ്ഞു.