ഹോണ്ടയുടെ വില്പന മെയ് മാസത്തിൽ 5,51,601 യൂണിറ്റുകൾ

Posted on: June 3, 2018

കൊച്ചി : ഹോണ്ട ടൂവീലേഴ്‌സ് 2018 മെയ് മാസത്തിൽ 5,51,601 ഇരുചക്ര വാഹനങ്ങൾ വില്പന നടത്തി. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വളർച്ചയാണിതു കാണിക്കുന്നത്. കയറ്റുമതി 22 ശതമാനം വളർച്ചയോടെ 32,529 യൂണിറ്റുകളിലെത്തി.

ആകെ ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ രണ്ടു ശതമാനം വർധനവു കൈവരിച്ചപ്പോൾ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ എട്ടു ശതമാനം വർധനവാണു കൈവരിച്ചിട്ടുള്ളത്. 1,91,909 മോട്ടോർ സൈക്കിളുകളാണ് ഈ വർഷം മെയ് മാസം ആഭ്യന്തര വിപണിയിൽ വിൽപ്പന നടത്തിയത്. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌ക്കൂട്ടർ ഇന്ത്യ വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു. ഈ വർഷത്തെ ആദ്യ രണ്ടു മാസങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് കൂട്ടിച്ചേർത്തിട്ടുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Honda 2Wheelers |