സജി ചെറിയാന് റെക്കോർഡ് ഭൂരിപക്ഷം ; 20956 വോട്ടുകൾ

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20,956 വോട്ടുകളാണ് ഭൂരിപക്ഷം.

സജി ചെറിയാന് 67,303 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 46,347 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് 35,270 വോട്ടുകളും നേടി.