ഇൻഡിഗോ എയർലൈൻസിൽ ഫ്യുവൽ സർചാർജ്

Posted on: May 30, 2018

മുംബൈ : ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോ എയർലൈൻസ് വിമാനടിക്കറ്റുകളിൻമേൽ 400 രൂപ വരെ ഫ്യുവൽ സർചാർജ് ഏർപ്പെടുത്തി. വിമാന സർവീസിന്റെ പ്രവർത്തനച്ചെലവിൽ 40 ശതമാനം ഇന്ധനവിലയാണ്.

ആയിരം കിലോമീറ്റർ ദൂരം വരെയുള്ള ടിക്കറ്റുകൾക്ക് 200 രൂപയും ആയിരം കിലോമീറ്ററിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 400 രൂപ വരെയുമാണ് സർചാർജ്. പുതിയ സർചാർജ്. താമസിയാതെ മറ്റ് വിമാനക്കമ്പനികളും ടിക്കറ്റ് നിരക്കിനൊപ്പം സർചാർജ് ഏർപ്പെടുത്തിയേക്കും.