ഹ്യുണ്ടായ് ഐ20 പെട്രോൾ സിവിടി വിപണിയിൽ

Posted on: May 26, 2018

ചെന്നൈ : ഹ്യുണ്ടായ് ഐ20 പെട്രോൾ സിവിടി മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഐ20 യുടെ മാഗ്ന, അസ്ത വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കിയിട്ടുള്ളത്.

സിവിടി വേരിയന്റിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ 83 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കും പ്രദാനം ചെയ്യും. ഐ20 സിവിടിക്ക് 7.04 ലക്ഷം മുതലാണ് ഡൽഹി) എക്‌സ്‌ഷോറൂം വിലകൾ. ഈ മാസം അവസാനത്തോടെ സിവിടി വേരിയന്റുകളുടെ ഡെലിവറി ആരംഭിക്കും.