ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിക്കുന്നു

Posted on: May 22, 2018

ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ അടുത്ത മാസം മുതൽ കാറുകളുടെ വില രണ്ട് ശതമാനം വർധിപ്പിക്കും. ഇയോൺ മുതലുള്ള എല്ലാ മോഡലുകളുടെയും വിലയിൽ വർധനവുണ്ടാകും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഹ്യുണ്ടായ് ക്രെറ്റ പുതിയ പതിപ്പിന് 9.44 ലക്ഷം മുതൽ 15.03 ലക്ഷം വരെയാണ് പ്രാരംഭ വില.

അസംസ്‌കൃതവസ്തുക്കളുടെ വിലവർധന കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡയറക്ടർ (സെയിൽസ് & മാർക്കറ്റിംഗ്) രാകേഷ് ശ്രീവാസ്തവ പറഞ്ഞു.