ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

Posted on: May 22, 2018

ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ ക്രെറ്റ എസ് യു വിയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 1..6 പെട്രോൾ, 1.4 ഡീസൽ, 1.6 ഡീസൽ എൻജിൻ ഓപ്ഷൻസുകളിലായി 13 വേരിയന്റുകളാണുള്ളത്. ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറാണ്.

ഡ്യുവൽടോൺ (വൈറ്റ് വിത്ത് ബ്ലാക്ക്, ഓറഞ്ച് വിത്ത് ബ്ലാക്ക്) എക്‌സ്റ്റീരിയർ ഫിനീഷ്, 17 ഇഞ്ച് അലോയ് വീലുകൾ, പ്രോജക്ടർ ഹെഡ് ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, എവിഎൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വിത്ത് ഐപിഎസ് ഡിസ്‌പ്ലേ, ടോപ് വേരിയന്റായ എസ് എക്‌സ് (ഒ) ൽ പവേഡ് സൺ റൂഫ്, 6 വേ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, സ്മാർട്ട് കീ ബാൻഡ്, വയർലെസ് ചാർജിംഗ് സപ്പോട്ട്, 6 എയർ ബാഗുകൾ എന്നിവയുമുണ്ട്.

ഡാഷ് ബോർഡ് ഡിസൈനിൽ മാറ്റമില്ല. തെരഞ്ഞെടുക്കാൻ വൈറ്റ്, ഓറഞ്ച്, ബ്ലാക്ക്, സിൽവർ, ബ്ലൂ, റെഡ് എന്നീ നിറങ്ങൾ.

ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റിന്റെ ഡൽഹി എക്‌സ്‌ഷോറൂം വിലകൾ : 1.6 പെട്രോൾ ഇ 9.44 ലക്ഷം രൂപ. 1.6 പെട്രോൾ ഇ പ്ലസ് 9.99 ലക്ഷം രൂപ. 1.6 പെട്രോൾ എസ്എക്‌സ് 11.94 ലക്ഷം രൂപ. 1.6 പെട്രോൾ എസ്എക്‌സ് ഡ്യുവൽ ടോൺ 12.44 ലക്ഷം രൂപ. 1.6 പെട്രോൾ എസ്എക്‌സ് എടി 13.44 ലക്ഷം രൂപ. 1.6 പെട്രോൾ എസ്എക്‌സ് (ഒ)13.60 ലക്ഷം രൂപ.

1.4 ഡീസൽ 11.94 ഇ പ്ലസ് 9.99 ലക്ഷം രൂപ. 1.4 ഡീസൽ 11.94 എസ് 11.74 ലക്ഷം രൂപ.

1.6 ഡീസൽ എസ് എടി 13.20 ലക്ഷം രൂപ. 1.6 ഡീസൽ എസ്എക്‌സ് 13.24 ലക്ഷം രൂപ. 1.6 ഡീസൽ എസ്എക്‌സ് ഡ്യുവൽ ടോൺ 13.74 ലക്ഷം രൂപ. 1.6 ഡീസൽ എസ്എക്‌സ് എടി 14.84 ലക്ഷം രൂപ. 1.6 ഡീസൽ എസ്എക്‌സ് (ഒ) 15.04 ലക്ഷം രൂപ.