പെട്രോൾ വില 81 രൂപ കടന്നു

Posted on: May 22, 2018

കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 81 രൂപ കടന്നു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്.

തുടർച്ചയായി പത്താം ദിവസമാണ് പെട്രോൾ-ഡീസൽ വിലകൾ വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്നതും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവുമാണ് പെട്രോൾ-ഡീസൽ വിലകൾ വർധിക്കാൻ ഇടയാക്കുന്നത്.