എയർ ഇന്ത്യ 3 എ 320 വിമാനങ്ങൾ ഒഴിവാക്കുന്നു

Posted on: May 16, 2018

മുംബൈ : എയർ ഇന്ത്യ 30 വർഷം പഴക്കമുള്ള 3 എയർബസ് എ 320 വിമാനങ്ങൾ ഫ്‌ളീറ്റിൽ നിന്ന് പിൻവലിക്കുന്നു. ഈ വർഷം ഡിസംബറിന് മുമ്പ് മൂന്ന് വിമാനങ്ങളും ഒഴിവാക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഈ വിഭാഗത്തിൽപ്പെട്ട 11 വിമാനങ്ങൾ നേരത്തെ ഒഴിവാക്കിയിരുന്നു. ഇവയ്ക്കു പകരം ഇന്ധനക്ഷമത കൂടിയ എയർബസ് എ320 നിയോ വിമാനങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

കാലപ്പഴക്കമുള്ള വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഇന്ത്യൻ കമേർഷ്യൽ പൈലറ്റ്‌സ് അസോസിയേഷൻ 2015 ൽ ഡിജിസിഎ യോട് ആവശ്യപ്പെട്ടിരുന്നു.