കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവി

Posted on: May 15, 2018

ബംഗലുരു : കുമാരസ്വാമിക്ക് സർക്കാർ രൂപീകരിക്കാനായാൽ കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവി ലഭിച്ചേക്കും. മന്ത്രിസഭയിൽ കോൺഗ്രസിന് 20 ഉം ജനതാദൾ എസിന് 14 ഉം മന്ത്രിമാരുണ്ടാകും. കർണാടക പിസിസി അധ്യക്ഷൻ പരമേശ്വരയും കുമാരസ്വാമിക്ക് ഒപ്പം ഗവർണറെ കാണാൻ എത്തുമെന്നാണ് സൂചന.

ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിലും തുടരാനാണ് ധാരണ.