കോൺഗ്രസ് പിന്തുണയെ ജനതാദൾ എസ് സ്വാഗതം ചെയ്തു

Posted on: May 15, 2018

ബംഗലുരു : മന്ത്രിസഭ രൂപീകരിക്കാൻ നിരുപാധിക പിന്തുണ നൽകാമെന്ന കോൺഗ്രസ് നിലപാടിനെ ജനതാദൾ എസ് സ്വാഗതം ചെയ്തു. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജനതാദൾ എസ് നേതാവ് ദേവഗൗഡുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

എന്നാൽ ദേവഗൗഡയും കുമാരസ്വാമിയും കോൺഗ്രസ് നീക്കങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടില്ലെന്ന് ഏതാണ്ട് ഉറപ്പായി.