റിലയൻസ് ജിയോയ്ക്ക് ഫെബ്രുവരിയിൽ 8.74 ദശലക്ഷം വരിക്കാർ

Posted on: April 24, 2018

കോൽക്കത്ത : റിലയൻസ് ജിയോ ഫെബ്രുവരിയിൽ 8.74 ദശലക്ഷം വരിക്കാരെ നേടിയതായി ട്രായ്. ഭാരതി എയർടെൽ 4.1 ദശലക്ഷവും, വോഡഫോൺ 3.2 ദശലക്ഷവും ഐഡിയ 4.4 ദശലക്ഷവും വരിക്കാരെ നേടി.

റിലയൻസ് ജിയോയുടെ വിപണിവിഹിതം ഡിസംബറിൽ 13.08 ശതമാനവും ജനുവരിയിൽ 13.71 ശതമാനവും ഫെബ്രുവരിയിൽ 15.31 ശതമാനവുമായി വർധിച്ചു. ബിഎസ്എൻഎൽ ഫെബ്രുവരിയിൽ 0.80 ദശലക്ഷം വരിക്കാരെ നേടി. വിപണി വിഹിതം 9.43 ശതമാനം.

TAGS: Reliance Jio |