ജെറ്റ് എയർവേസ് ടിക്കറ്റ് ഓഫർ

Posted on: April 18, 2018

കൊച്ചി : ജെറ്റ് എയർവേസ് ഇന്ത്യയിലെ 45 നഗരങ്ങളിൽ നിന്നു വിവിധ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ കിഴിവു പ്രഖ്യാപിച്ചു. ആംസ്റ്റർഡാം, പാരീസ് എന്നിവ വഴിയുള്ള യാത്രയ്ക്കാണ് ഇളവ്. ഏപ്രിൽ 17 മുതൽ പതിന്നാലു ദിവസത്തേക്ക് ബുക്കു ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ സൗജന്യം ലഭിക്കും. ഇക്കോണമി ക്ലാസിൽ ഒരു വശത്തേക്കോ റിട്ടേൺ യാത്രയ്‌ക്കോ ഈ സൗജന്യം ഉപയോഗിക്കാം. വൺവേ ടിക്കറ്റിൽ 2018 ഒക്‌ടോബർ ഒന്നു മുതൽ ഡിസംബർ 15 വരെയാണ് ഇന്ത്യയിൽ നിന്നുള്ള യാത്ര കാലാവധി. റിട്ടേൺ ടിക്കറ്റിൽ 2019 ജനുവരി 15 മുതൽ യാത്ര ചെയ്യാം.

ബാഴ്‌സലോണ, ബ്രസൽസ്, മ്യൂണിച്ച്, ജനീവ, ഫ്രാങ്ക്ഫർട്ട്, പ്രേഗ്, റോം, മാഞ്ചസ്റ്റർ, മാഡ്രിഡ്, സൂറിച്ച്, വെനീസ് തുടങ്ങി 106 ൽ അധികം യൂറോപ്യൻ നഗരങ്ങളിലേക്കുള്ള യാത്രയ്ക്കു സൗജന്യനിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ജെറ്റ് എയർവേസിന്റെ വെബ്‌സൈറ്റിൽ നിന്നോ മൊബൈൽ ആപ്പിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ജെറ്റ് എയർവേസ് റവന്യു മാനേജ്‌മെന്റ് ആൻഡ് നെറ്റ് വർക്ക് പ്ലാനിംഗ് സീനിയർ വൈസ് പ്രസിഡന്റ് രാജ് ശിവകുമാർ പറഞ്ഞു.

TAGS: Jet Airways |