ടി വി ആർ ഷേണായി അന്തരിച്ചു

Posted on: April 18, 2018

മണിപ്പാൽ : പ്രശസ്ത മാധ്യമപ്രവർത്തകൻ ടി വി ആർ ഷേണായി (77) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദേഹം ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അന്തരിച്ചത്. എറണാകുളം ചെറായി സ്വദേശിയാണ്. മൃതദേഹം ബുധനാഴ്ച ഡൽഹിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച ഡൽഹിയിൽ നടക്കും.

ഇന്ത്യൻ എക്‌സ്പ്രസിലൂടെ പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന അദേഹം ദീർഘകാലം മലയാള മനോരമയുടെയും ദി വീക്കിന്റെയും ഡൽഹി പ്രതിനിധിയായിരുന്നു. 2003 ൽ പദ്മഭൂഷൺ നൽകി രാജ്യം അദേഹത്തെ ആദരിച്ചു. ഭാര്യ : സരോജം. മക്കൾ : സുജാത, അജിത്.

TAGS: T. V. R. Shenoy |