ഷവോമി മൂന്നു സ്മാർട്ടഫോൺ പ്ലാന്റുകൾ കൂടി തുറന്നു

Posted on: April 11, 2018

കൊച്ചി : സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യയിൽ മൂന്നു സ്മാർട്ടഫോൺ നിർമാണ പ്ലാന്റുകൾ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ ഷവോമി പ്ലാന്റുകളുടെ എണ്ണം ആറായി. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂർ എന്നിവിടങ്ങളിലാണ് ഫോക്‌സ്‌കോണുമായി ചേർന്ന് സ്മാർട്ട്‌ഫോൺ പ്ലാന്റുകൾ തുറന്നിട്ടുള്ളത്. പിസിബിഎ യൂണിറ്റ് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ്. 2018 മൂന്നാം ക്വാർട്ടറോടെ ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട്‌ഫോണുകൾക്ക് ആവശ്യമായ പിസിബിഎ പൂർണമായും ഉത്പാദിപ്പിക്കാനാകുമെന്നു കമ്പനി പ്രതീക്ഷിക്കുന്നതായി മനു ജയിൻ പറഞ്ഞു.

പ്രാദേശികമായി പിസിബിഎ നിർമിക്കുന്ന ആദ്യത്തെ കമ്പനിയാണ് ഷവോമി. ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബായി മാറ്റുന്നതിൽ തങ്ങളുടെ പങ്ക് തുടർന്നുമുണ്ടായിരിക്കുമെന്ന് ഷവോമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ഷവോമി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ മനു ജയിൻ പറഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ വിറ്റഴിക്കുന്ന 95 ശതമാനം ഷവോമി സ്മാർട്ട്‌ഫോണുകളും ഇന്ത്യൻ നിർമിതമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

TAGS: Xiaomi |