ഹഡിൽ കേരള നാളെ തിരുവനന്തപുരത്ത് ആരംഭിക്കും

Posted on: April 5, 2018

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരള നാളെ കോവളം ലീല റാവിസ് റിസോർട്ടിൽ ആരംഭിക്കും. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഹഡിൽ കേരള ഉദ്ഘാടനം ചെയ്യും. ഷാർജ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉന്നതസമിതി ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി ഉൾപ്പെടുയുള്ള ഉന്നതർ അതിഥികളായെത്തും. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ കേരളയിൽ 30 സെഷനുകളിലായി 40 പ്രഭാഷകർ പങ്കെടുക്കും.

സ്റ്റാർട്ടപ്പുകൾക്കായി ഇൻകുബേറ്റർ തുടങ്ങാൻ പ്രമുഖ ആഗോള ഐടി-നെറ്റ്‌വർക്കിങ് കമ്പനിയായ സിസ്‌കോയുമായി ഐഐഐടിഎം-കെ ഹഡിൽ വേദിയിൽ ധാരണാപത്രം ഒപ്പിടുമെന്ന് മിഷൻ സിഇഒ ഡോ.സജി ഗോപിനാഥ് അറിയിച്ചു.