അശോക് ലേലാൻഡ് ആന്ധ്രപ്രദേശിൽ ബസ് നിർമാണശാല സ്ഥാപിക്കുന്നു

Posted on: April 2, 2018

വിജയവാഡ : അശോക് ലേലാൻഡ് ആന്ധ്രാപ്രദേശിൽ പുതിയ ബസ് നിർമ്മാണശാല സ്ഥാപിക്കുന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മല്ലവല്ലി ഗ്രാമത്തിലാണ് പുതിയ പ്ലാന്റ. പ്ലാന്റിന്റെ ശിലാസ്ഥാപനം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർവഹിച്ചു.

തൊഴിലവസരങ്ങൾ മാത്രമല്ല യുവതലമുറയുടെ തൊഴിൽ നൈപുണ്യം വർദ്ധിക്കുന്നതിനും പുതിയ ഫാക്ടറി വഴിയൊരുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. അഭിപ്രായപ്പെട്ടു. അശോക് ലേലാൻഡ് ചെയർമാൻ ധീരജ് ജി ഹിന്ദുജ, അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിനോദ് കെ ദസരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രതിവർഷം 4800 ബസുകൾ നിർമിക്കാനുള്ള സൗകങ്ങളുള്ളതാണ് പുതിയ പ്ലാന്റിൽ 5000 പേർക്ക് തൊഴിൽ ലഭിക്കും. കമ്പനിയുടെ എല്ലാ ബ്രാൻഡ് ബസുകളും നിർമിക്കാനുള്ള ശേഷി 75 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റിന് ഉണ്ട്.

TAGS: Ashok Leyland |