എയർ ഇന്ത്യ ന്യൂഡൽഹി – ടെൽഅവീവ് സർവീസ് നാളെ മുതൽ

Posted on: March 21, 2018

മുംബൈ : എയർ ഇന്ത്യ ന്യൂഡൽഹി – ടെൽഅവീവ് പ്രതിവാര വിമാനസർവീസ് നാളെ മുതൽ ആരംഭിക്കും. 256 സീറ്റുകളുള്ള ബോയിംഗ് 787-800 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് മാർച്ച് ആദ്യമാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്.

എയർ ഇന്ത്യ വിമാനം ഒമാൻ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിച്ചാണ് ഇസ്രായേലിലെത്തുന്നത്. ഏഴ് മണിക്കൂറാണ് യാത്ര ദൈർഘ്യം.