ഫുഡ്പാണ്ട ബംഗലുരുവിൽ ടെക്‌നോളജി സെന്റർ തുറക്കുന്നു

Posted on: March 14, 2018

ബംഗലുരു : ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനമായ ഫുഡ്പാണ്ട ബംഗലുരുവിൽ ടെക്‌നോളജി സെന്റർ തുറക്കുന്നു. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ സെന്റർ പ്രവർത്തനക്ഷമമാകുമെന്ന് ഫുഡ്പാണ്ട എൻജിനീയറിംഗ് ഹെഡ് നിതിൻ ഗുപ്ത പറഞ്ഞു.

ടെക്‌നോളജി സെന്ററിൽ ആറു മാസത്തിനുള്ളിൽ 100 ഓളം പേർക്ക് തൊഴിലവസരം ലഭിക്കും. വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുകയാണ് ടെക്‌നോളജി സെന്ററിന്റെ ലക്ഷ്യം.

TAGS: Foodpanda |