ഇൻഡിഗോ 42 ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: March 14, 2018

മുംബൈ : ഇൻഡിഗോ ഇന്ന് 42 ഫ്‌ളൈറ്റുകൾ റദ്ദാക്കി. പ്രാറ്റ് & വിറ്റ്‌നി എൻജിൻ ഘടിപ്പിച്ച ഇൻഡിഗോയുടെ എട്ട് എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഡിജിസിഎ പറക്കൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് ഇൻഡിഗോ സർവീസുകൾ തടസപ്പെടുന്നത്.

മുംബൈ, കോൽക്കത്ത, പൂനെ, ജെയ്പ്പൂർ, ശ്രീനഗർ, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഡെറാഡൂൺ, അമൃതസർ, ബംഗലുരു, ഹൈദരാബാദ് സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. 11 വിമാനങ്ങൾക്ക് യാത്രാവിലക്കുള്ളതിനാൽ ഇന്നലെ ഗോ എയർ 65 ഫ്‌ളൈറ്റുകൾ റദ്ദാക്കിയിരുന്നു.