റിലയൻസ് ജിയോ – ഇൻഡസ് ടവേഴ്‌സ് മാസ്റ്റർ സർവീസ് കരാർ

Posted on: September 25, 2014

Reliance-Jio-Infocomm-Logo-

റിലയൻസ് ഇൻഡസ്ട്രീസിന്റെ സബ്‌സിഡിയറിയായ റിലയൻസ് ജിയോ ഇൻഫോകോമും ടെലികോം ടവർ അടിസ്ഥാനസൗകര്യ സേവനദാതാക്കളായ ഇൻഡസ് ടവേഴ്‌സും മാസ്റ്റർ സർവീസ് കരാർ ഒപ്പിട്ടു.

ധാരണയനുസരിച്ച് ഇൻഡസിന്റെ ടെലികോംടവർ അടിസ്ഥാന സൗകര്യ സേവനങ്ങൾ റിലയൻസ് ജിയോ ഉപയോഗിക്കും. രാജ്യമെങ്ങും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ഇത് സഹായകമാകുമെന്ന് റിലയൻസ് ജിയോ മാനേജിംഗ് ഡയറക്ടർ സഞ്ജയ് മഷ്‌റുവാല പറഞ്ഞു. ടവർ അടിസ്ഥാന സൗകര്യങ്ങളുടെ ഇരട്ടിപ്പ് തടയാനും പരിസ്ഥിതി സംരക്ഷിക്കാനും ഉതകുന്നതാണ് കരാറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 15 സർക്കിളുകളിൽ ഇൻഡസ് ടവേഴ്‌സിന്റെ സേവനം ലഭ്യമാണെന്ന് കമ്പനി സിഇഒ ബിഎസ് ശാന്ത രാജു പറഞ്ഞു. എയർടെൽ, വോഡാഫോൺ, ഐഡിയ, എയർസെൽ, ടാറ്റാ ടെലിസർവീസസ്, യൂണിനോർ, റിലയൻസ് കമ്യൂണിക്കേഷൻസ്, വീഡിയോകോൺ, എംടിഎൻഎൽ, ബിഎസ്എൻഎൽ, എംടിഎസ് എന്നിവയാണ് ഇൻഡസ് ടവേഴ്‌സിന്റെ മറ്റ് ഉപയോക്താക്കൾ.