എസ് ബി ഐ മിനിമം ബാലൻസ് പിഴ 75 ശതമാനം കുറച്ചു

Posted on: March 13, 2018

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കിയിരുന്ന പിഴത്തുകയിൽ 75 ശതമാനം കുറവ് വരുത്തി. മെട്രോ നഗരങ്ങളിലെ പ്രതിമാസ പിഴ 50 രൂപയിൽ നിന്ന് 15 രൂപയായി കുറച്ചു. മെട്രോ നഗരങ്ങളിൽ കഴിഞ്ഞ ഒക് ടോബർ ഒന്നു മുതൽ 3000 രൂപയാണ് മിനിമം ബാലൻസ് വേണ്ടത്.

അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും 40 രൂപയിൽ നിന്ന് 12 ഉം 10 ഉം രൂപയായി കുറച്ചു. മിനിമം ബാലൻസ് അർധനഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയുമാണ്.

ഇടപാടുകാർ പിഴത്തുകയ്ക്ക് പുറമെ ജി എസ് ടി യും നൽകേണ്ടിരും. ബാങ്കിന്റെ 25 കോടി ഇടപാടുകാർക്ക് ഗുണകരമാകുന്ന തീരുമാനം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.