ഗോ എയർ വിമാനം ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് നടത്തി

Posted on: March 13, 2018

ന്യൂഡൽഹി : സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി – മുംബൈ ഗോ എയർ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ രാത്രി പത്തുമണിയോടെ ജി8-446 ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ തകരാറ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരും സുരക്ഷിതരാണ്. ഇവരെ പിന്നീട് മറ്റൊരു വിമാനത്തിൽ മുംബൈയിലേക്ക് അയച്ചു.

തൊട്ടുപിന്നാലെ എൻജിൻ തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനവും അഹമ്മദാബാദ് എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി.