214 കൽക്കരിപ്പാട ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കി

Posted on: September 24, 2014

Coal-blocks-big

ഇന്ത്യയിൽ 1993 മുതൽ അനുവദിച്ച 214 കൽക്കരിപ്പാട ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കി. നിയമവിരുദ്ധമെന്നു കണ്ടെത്തിയ ലൈസൻസുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ലൈസൻസുകൾ 2015 മാർച്ച് 31 ന് മുമ്പ് ലേലം ചെയ്യണം. കൽക്കരിപ്പാടങ്ങളുടെ പ്രവർത്തനം നിർത്താൻ ആറുമാസത്തെ സമയം സുപ്രീംകോടതി അനുവദിച്ചു.

എൻടിപിസി, സെയിൽ എന്നിവയ്ക്ക് അനുവദിച്ച നാലു ലൈസൻസുകൾ തുടരാൻ കോടതി അനുമതി നൽകി.