ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഓഹരിവില വീണ്ടും താഴേക്ക്

Posted on: March 12, 2018

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഓഹരിവില വീണ്ടും താഴേക്ക്. പത്ത് രൂപ മുഖവിലയുള്ള ഓഹരി 190 രൂപ നിരക്കിലാണ് ഇഷ്യു ചെയ്തത്. ഫെബ്രുവരി 26 ന് ആണ് ആസ്റ്റർ ഓഹരികൾ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിന് ശേഷം ഓഹരിവില 22 ശതമാനത്തിലേറെ വില ഇടിഞ്ഞു. ഓഹരിവില ഇന്ന് 146.10 വരെ താഴ്ന്നു.

ഇഷ്യുവിലൂടെ 983 കോടി രൂപയാണ് ആസ്റ്റർ ഡിഎം സമാഹരിച്ചത്. ഈ പണം കടബാധ്യതകൾ തീർക്കാൻ വിനിയോഗിക്കുമെന്നാണ് ഇഷ്യു സമയത്ത് കമ്പനി വ്യക്തമാക്കിയിരുന്നത്.