ആസ്റ്റർ ഓഹരികൾ നഷ്ടത്തോടെ ലിസ്റ്റ് ചെയ്തു

Posted on: February 26, 2018

മുംബൈ : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഓഹരികൾ ഇഷ്യുവിലയേക്കാൾ കുറഞ്ഞനിരക്കിൽ ലിസ്റ്റ് ചെയ്തു. 190 രൂപയിൽ ഇഷ്യു ചെയ്ത ഓഹരികൾ ലിസ്റ്റിംഗിന് ശേഷം 176.30 വര കുറഞ്ഞു. 12 മണിയോടെ 184.90 ലേക്ക് ഉയർന്നു. കൊച്ചിൻ ഷിപ്പ് യാർഡിന് ശേഷം കേരളത്തിൽ നിന്ന് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ.

പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 190 രൂപ നിരക്കിലായിരുന്നു പ്രൈസ് ബാൻഡ്. ഇഷ്യുവിലൂടെ 983 കോടി രൂപയാണ് ആസ്റ്റർ ഡിഎം സമാഹരിച്ചത്. ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎമ്മിന് ഇന്ത്യയിലും ഗൾഫിലും ഫിലിപ്പീൻസിലുമായി 19 ആശുപത്രികളും 206 ഫാർമസികളും 98 ക്ലിനിക്കുകളുമുണ്ട്.