മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്‌സിന് സിഎംഎംഐ ലെവൽ 5 റേറ്റിംഗ്

Posted on: February 21, 2018

കൊച്ചി: മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്‌സിന് അമേരിക്കയിലെ സിഎംഎംഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പീപ്പിൾ കെയ്പ്പബിളിറ്റി മച്യൂരിറ്റി മോഡൽ ലെവൽ 5 അംഗീകാരം ലഭിച്ചു. ഈ രാജ്യാന്തര ബഞ്ച്മാർക്കിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനിയാണ് മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്‌സ്.

ക്യുഎഐ ഇന്ത്യ ലിമിറ്റഡിലെ രാജേഷ് നായിക്കിന്റെ നേതൃത്വത്തിലാണ് ലെവൽ അഞ്ച് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സ്ഥാപനത്തിന്റെ പരിവർത്തനത്തിനുള്ള മാതൃകയാണ് സിഎംഎംഐയുടെ പീപ്പിൾ കെയ്പ്പബിളിറ്റി മച്യൂരിറ്റി മോഡൽ. സ്ഥാപനത്തിലെ ജോലിക്കാർ, സാങ്കേതികവിദ്യ, നടപടിക്രമങ്ങൾ തുടങ്ങിയവയിൽ ഏറ്റവും മികച്ച മാതൃകകൾ നേടിയെടുക്കുന്നതിനുള്ള സഹായമാണ് സിഎംഎംഐ പ്രദാനം ചെയ്യുന്നത്.

വെല്ലുവിളി നിറഞ്ഞ ഈ വ്യവസായത്തിൽ മുന്നിലെത്താൻ മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴിസിനെ സഹായിച്ചത് ഊർജസ്വലവും ശാക്തീകരിക്കപ്പെട്ടതുമായ തൊഴിൽ ശക്തിയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രമേഷ് അയ്യർ പറഞ്ഞു.