ആസ്റ്റർ ഐപിഒ ഒന്നാം ദിവസം 26 ശതമാനം അപേക്ഷകൾ

Posted on: February 13, 2018

കൊച്ചി : ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ആദ്യദിവസം ലഭിച്ചത് 26 ശതമാനം അപേക്ഷപകൾ. ആകെ 1,34,28,251 ഓഹരികളുടെ വില്പനയിലൂടെ 980.13 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ കടങ്ങൾ തീർക്കുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി വിനിയോഗിക്കും.

പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 180-190 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ്. ഇഷ്യു ഫെബ്രുവരി 15 ന് സമാപിക്കും. ഓഹരികൾ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും.