അന്തർദേശീയ ആയുഷ് കോൺക്ലേവ് മെയ് മാസം കൊച്ചിയിൽ

Posted on: February 10, 2018

തിരുവനന്തപുരം : മേയ് മൂന്നാം വാരത്തിൽ അന്തർദേശീയ ആയുഷ് കോൺക്ലേവ് കൊച്ചിയിൽസംഘടിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ആയുഷ് വകുപ്പിന് കീഴിലുള്ള ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ ഹോമിയോപ്പതി വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

കോൺക്ലേവിന്റെ ഭാഗമായി 3 ദിവസത്തെ അന്താരാഷ്ട്ര ആയുഷ് സെമിനാർ, 4 ദിവസത്തെ എക്‌സിബിഷൻ, ആയുർവേദ ഔഷധ നയം സംബന്ധിച്ച ശിൽപശാല, ടൂറിസം ശിൽപശാല, ബിസിനസ് മീറ്റ്, ഹെൽത്ത് ഫുഡ് ഫെസ്റ്റിവൽ, ആയുഷ് സ്റ്റാർട്ട് അപ് കോൺക്ലേവ്, ആയുഷ് മേഖലയ്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ തലവൻമാരുടെ സംഗമം, ഔഷധസസ്യ കർഷക സംഗമം തുടങ്ങിയവ ഉണ്ടാകും.