ഹോണ്ട ഓട്ടോ ഡൽഹി എക്‌സ്‌പോയിൽ പുതിയ 11 മോഡലുകൾ പുറത്തിറക്കും

Posted on: February 6, 2018

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻഡ് സ്‌കൂട്ടർ ഓട്ടോ എക്‌സ്‌പോയിൽ പുതിയ 11 മോഡലുകൾ പുറത്തിറക്കും. നിലവിലെ പത്തു മോഡലുകളുടെ 2018 ലെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പുകളും ഓട്ടോ ഷോയിൽ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പുതുക്കി അവതരിപ്പിക്കുന്നവയിൽ ആറ് ആഭ്യന്തര ഉത്പാദക ഇരു ചക്ര വാഹനങ്ങളും നാല് അന്താരാഷ്ട്ര ഫൺ ബൈക്കുകളും ഉൾപ്പെടുന്നു.

ഹോണ്ടയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹന ആശയമായ പി.സി.എക്‌സ്. ഇലക്ട്രിക് സ്‌ക്കൂട്ടറും ഇതാദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതും ഓട്ടോ എക്‌സപോയിലൂടെയാണ്. മുമ്പ് ടോക്കിയോ മോട്ടോർ ഷോ 2017 ൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറായ ആക്ടീവയുടെ കഴിഞ്ഞ 17 വർഷത്തെ എല്ലാ മോഡലുകളും പ്രദർശിപ്പിക്കുന്നു എന്നതും ഹോണ്ട പവിലിയന്റെ മറ്റൊരു സവിശേഷതയായിരിക്കും. റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കാനായുള്ള സേഫ് റൈഡിങ് സോണും ഹോണ്ട അവതരിപ്പിക്കുന്നുണ്ട്.