കേന്ദ്ര ബജറ്റ് നവ ഇന്ത്യക്ക് ശക്തമായ അടിത്തറ പാകും : അദീബ് അഹമ്മദ്

Posted on: February 2, 2018

കൊച്ചി : കേന്ദ്രബജറ്റ് കാർഷിക, അടിസ്ഥാനസൗകര്യ, ആരോഗ്യമേഖലകൾക്ക് ഊന്നൽ നല്കുന്നതാണെന്ന് ലുലുഎക്‌സ്‌ചേഞ്ച്, ട്വന്റി 14 ഹോൾഡിംഗ്‌സ് സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. ആഗോള ആരോഗ്യ പരിരക്ഷ, കർഷകർക്ക് താങ്ങുവില, വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽഊന്നൽ തുടങ്ങിയ നടപടികളിലൂടെ ഒരു നവ ഇന്ത്യക്ക് ശക്തമായ അടിത്തറ പാകുകയാണ് ധനമന്ത്രി ചെയ്തത്.

പ്രവാസിഇന്ത്യക്കാരെക്കുറിച്ച് ബജറ്റിൽ യാതൊന്നും പറയുന്നില്ല. രാജ്യത്ത് നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ചില നികുതി പരിഷ്‌കാരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുനെങ്കിലും അതുണ്ടായില്ല. ബിസിനസ്‌മേഖലയ്ക്ക് ആഹ്ലാദത്തിന് വക നൽകുന്നതല്ല ബജറ്റ്.

റോഡ്, റെയിൽവികസനത്തിനും നൽകിയ മുൻഗണനയും പുതിയവിമാനത്താവളങ്ങൾ നിർമ്മിക്കാനുള്ള പ്രഖ്യാപനവും വ്യവസായമേഖലയിലെ വളർച്ചയ്ക്ക് പുറമെ ടൂറിസംവികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ആക്കംകൂട്ടും. പത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഐക്കോണിക്സ്റ്റാറ്റസിലേക്ക് ഉയർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇന്ത്യയിലെ ടൂറിസംമേഖലയുടെ വളർച്ചയ്ക്ക് പ്രഖ്യാപനങ്ങൾ സഹായകരമാകുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെ രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള തീരുമാനം നിർണായകമാണ്. ഭരണനടപടി വേഗത്തിലാക്കാനും സ്വകാര്യമേഖലയുടെ കടന്നുവരവ് പൂർണമായും പ്രയോജനപ്പെടുത്താനും ഡിജിറ്റലൈസേഷൻ സഹായകരമാകും.

ഇടത്തരംചെറുകിടമേഖലയ്ക്ക് കീഴിൽവരുന്ന കമ്പനികൾക്ക്‌കോർപ്പറേറ്റ് നികുതി നിരക്ക്കുറച്ചത് ഈ മേഖലയ്ക്ക് ഗുണംചെയ്യും. സ്മാർട്‌സിറ്റികൾക്കുള്ള സഹായം തുടരാനുള്ള തീരുമാനവും ഇവയ്ക്ക് നൽകിയ പ്രാധാന്യവും സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുകയും പുതിയ ഇക്കോസിസ്റ്റം സാധ്യമാക്കുകയും ചെയ്യുമെന്നും അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.

TAGS: Adeeb Ahamed |