ബജറ്റിൽ അടിസ്ഥാനസൗകര്യവികസനത്തിന് പ്രോത്സാഹനം ലഭിച്ചേക്കും : അദീബ് അഹമ്മദ്

Posted on: February 1, 2018

കൊച്ചി : കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജിഎസ്ടി, നോട്ട് നിരോധനം പോലുള്ള സുപ്രധാന നടപടികൾ കേന്ദ്ര സർക്കാർ നടപ്പാക്കിയ പശ്ചാത്തലത്തിൽ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ സാധാരണക്കാരുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാണെന്ന് ലുലു എക്‌സ്‌ചേഞ്ച്, ട്വന്റി14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

പ്രധാനപ്പെട്ട പല സാമ്പത്തിക പരിഷ്‌കാരങ്ങളും ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് നിലവിലുള്ള നികുതിഘടനയും ബന്ധപ്പെട്ട നയങ്ങളും പുനപരിശോധിക്കാൻ ടാസ്‌ക്ക്‌ഫോഴ്‌സ് രൂപപ്പെടുത്തിയതിനാലും വരുന്ന ബജറ്റിൽ പ്രത്യക്ഷനികുതി ഘടനയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാനസൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കും പൊതുമേഖലാ ബാങ്കുകളുടെ പുന:ക്രമീകരണത്തിനും മുൻഗണന ഉണ്ടായേക്കുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.