സാംസംഗ് ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്‌ഫോൺ നിർമാതാവ്

Posted on: January 30, 2018

മുംബൈ : സാംസംഗ് തൂടർച്ചയായ ഏഴാമത്തെ വർഷവും സ്മാർട്ട്‌ഫോൺ നിർമാണത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. സ്മാർട്ട്‌ഫോൺ വിപണി മൂല്യത്തിന്റെ 42 ശതമാനവും വ്യാപ്തത്തിന്റെ 37 ശതമാനം വിഹിതവും 2017 ൽ സാംസംഗിന്റെ കൈവശമാണെന്ന് ജിഎഫ്‌കെ വിലയിരുത്തുന്നു. റീട്ടെയ്ൽ വിൽപനയെ പിന്തുടരുന്ന സ്ഥാപനമാണ് ജിഎഫ്‌കെ.

ഇന്ത്യൻ വിപണിയുടെ എല്ലാ മേഖലയിലുമുള്ള സ്മാർട്ട്‌ഫോൺ ബിസിനസിനെ നയിക്കുന്ന സാംസംഗ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡാണ്. ഇതിനു രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടു കടപ്പെട്ടിരിക്കുന്നതായി സാംസംഗ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അസിം വാർസി പറഞ്ഞു.

2017 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളാണ് സാംസംഗ് എന്ന് കൗണ്ടർപോയിന്റ് ആൻഡ് കനാലേസ് റിസേർച്ച് ഏജൻസിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തു വിൽക്കുന്ന ഓരോ മൂന്നാമത്തേയും സ്മാർട്ട്‌ഫോൺ ഗാലക്‌സ് ജെ ആണ്.

വരുമാനത്തിലും 2017 ൽ സാംസംഗ് ചരിത്രം കുറിച്ചു. 2016-17 സാമ്പത്തികവർഷത്തിൽ സാംസംഗിന്റെ വരുമാനത്തിൽ 27 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്. കമ്പനിക്ക് രാജ്യത്തൊട്ടാകെ 1.5 ലക്ഷം റീട്ടെയ്ൽ ടച്ച് പോയിന്റുകളും 3000 സർവീസ് സെന്ററുകളും 535 സർവീസ് വാനുകളുമുണ്ട്.

TAGS: Samsung |