രാജ്യാന്തര സമുദ്രവിഭവ പ്രദർശനം 2020 ൽ കൊച്ചിയിൽ

Posted on: January 30, 2018

കൊച്ചി :സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടിയും ഇന്ത്യൻ സമുദ്രവിഭവ കയറ്റുമതി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമുദ്രവിഭവ പ്രദർശനത്തിന് 2020 ൽ കൊച്ചി വേദിയാകും. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന പ്രദർശനത്തിന്റെ 21 ാം പതിപ്പ് ഗോവയിൽ സമാപിച്ചു.

സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ മത്സ്യക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി കയറ്റുമതി വർധിപ്പിക്കാൻ വിപണനതന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ഇന്ത്യൻ സമുദ്രവിഭവങ്ങൾക്ക് രാജ്യാന്തര വിപണിയിൽ പ്രിയം ലഭിക്കാൻ ഗുണനിലവാരത്തിനും നിർമാണത്തിലെ സുതാര്യതയ്ക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും എംപിഇഡിഎ ചെയർമാൻ ഡോ.എ.ജയതിലക് പറഞ്ഞു. വിലക്കേർപ്പെടുത്തിയിരിക്കുന്ന വിപണികൾ തിരികെപ്പിടിക്കാനായി മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കേണ്ടതുണ്ടെന്നും സംസ്‌കരണഘട്ടത്തിൽ രോഗാണു വിമുക്തമായ സാഹചര്യം പാലിക്കേണ്ടതുണ്ടെന്നും എംപിഇഡിഎ ചെയർമാൻ ഡോ.എ.ജയതിലക് പറഞ്ഞു. ത്രിദിനസമ്മേളനത്തിൽ 12 രാജ്യങ്ങളിൽനിന്ന് 3000 പ്രതിനിധികളും 3500 ബിസിനസ് പ്രതിനിധികളും പങ്കെടുത്തു.