ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയം : എം എ യൂസഫലി രണ്ട് കോടി കൂടി നൽകി

Posted on: January 27, 2018

തിരുവനന്തപുരം : ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി രണ്ട് കോടി രൂപ കൂടി നൽകി. ഓഡിറ്റോറിയം നിർമാണത്തിനായി നേരത്തെ നൽകിയ മൂന്ന് കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ രണ്ട് കോടി രൂപ കൂടി നൽകിയത്.

ശിവഗിരി മഠത്തിലെ ശ്രീശാരദാ സന്നിധിയിൽ നടന്ന ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക് ലുലു ഗ്രൂപ്പ് റീജണൽ ഡയറക് ടർ ജോയി ഷഡാനന്ദൻ, തിരുവനന്തപുരം ലുലു മാൾ ഫിനാൻസ് മാനേജർ അനൂപ് വർഗീസ്, എൻ. ബി. സ്വരാജ് എന്നിവർ ചേർന്ന് തുക കൈമാറി. ചടങ്ങിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ പങ്കെടുത്തു.