എസ് ബി ഐ മെഗ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു

Posted on: January 24, 2018

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരകണക്കിന് ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. 7,000 ലേറെ ക്ലാർക്കുമാരെയും 1,000 ലേറെ ഇതര ജീവനക്കാരെയുമാണ് ഈ വർഷം നിയമിക്കുന്നത്.

2018 ജൂൺ ആകുമ്പോഴേക്ക് 12,000 ത്തോളം പേരാണ് എസ് ബി ഐയിൽ നിന്നും വിരമിക്കുന്നത്. 2017 സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം എസ് ബി ഐ ജീവനക്കാരുടെ എണ്ണം 2,69,219 ആണ്. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ ശാഖകളുടെയും ജീവനക്കാരുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നു.