ഗൂഗിൾ പാരീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം തുറക്കും

Posted on: January 23, 2018

പാരീസ് : ഗൂഗിൾ പാരീസിൽ 10 ദശലക്ഷം യൂറോ മുടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കേന്ദ്രം തുറക്കും. ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഗൂഗിളിന്റെ മൂന്നാമത്തെ നിർമ്മിത ബുദ്ധി ഗവേഷണ കേന്ദ്രമായിരിക്കും പാരീസിലേത്. കാലിഫോർണിയയിലും സ്വിറ്റ്‌സർലൻഡിലുമാണ് മറ്റ് രണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പാരീസിലെ ഗൂഗിൾ ജീവനക്കാരുടെ എണ്ണം 700 ൽ നിന്ന് 1000 മായി വർധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.