സ്‌പൈസ്‌ജെറ്റ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ ടിക്കറ്റ് ഓഫർ

Posted on: January 22, 2018

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 769 രൂപയുടെയും രാജ്യാന്തര സർവീസുകളിൽ 2,469 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു.

ഓഫർ പ്രകാരം ജനുവരി 22 മുതൽ 25 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഡിസംബർ 12 വരെയാണ് യാത്രാകാലാവധി. സ്‌പൈസ്‌ജെറ്റ് രാജ്യത്തിനകത്ത് 44 ഡെസ്റ്റിനേഷനുകളിലേക്കും ഏഴ് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുമായി പ്രതിദിനം 402 ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നു.