ഹോണ്ട 22,834 കാറുകൾ തിരിച്ചുവിളിച്ചു

Posted on: January 19, 2018

ന്യൂഡൽഹി : എയർബാഗുകളുടെ തകരാറ് പരിഹരിക്കാൻ ഹോണ്ട ഇന്ത്യൻ വിപണിയിൽ 22,834 കാറുകൾ തിരിച്ചുവിളിച്ചു. 2013 ൽ നിർമ്മിച്ച സിറ്റി, ജാസ്, അക്കോർഡ് മോഡലുകളിലെ കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തകരാറ് ഹോണ്ട ഡീലർഷിപ്പുകൾ സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

ജപ്പാനിലെ തകത കമ്പനി നിർമ്മിച്ച എയർ ബാഗ് ഇൻഫ്‌ളേറ്ററുകൾക്കാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. അക്കോർഡിന്റെ 510 ഉം സിറ്റിയുടെ 22,084 ഉം ജാസിന്റെ 240 ഉം യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇതേ മോഡലുകളുടെ 41,580 യൂണിറ്റുകൾ തിരിച്ചുവിളിച്ചിരുന്നു.