ബി എം ഡബ്ല്യു പാർക്ക്‌മൊബൈലിനെ ഏറ്റെടുത്തു

Posted on: January 19, 2018

ദുബായ് : ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ്പ് യുഎസിലെ മൊബൈൽ പാർക്കിംഗ് സർവീസ് പ്രൊവൈഡറായ പാർക്ക്‌മൊബൈലിനെ ഏറ്റെടുത്തു. നഗരങ്ങളിൽ കാർപാർക്കിംഗ് എളുപ്പമാക്കാൻ സഹായിക്കുന്ന പാർക്ക്‌മൊബൈലിന് 300 ലേറെ യുഎസ് നഗരങ്ങളിൽ സാന്നിധ്യമുണ്ട്.

ആഗോളതലത്തിൽ അമേരിക്കയിലെയും യൂറോപ്പിലെയും 1000 ലേറെ നഗരങ്ങളിലെ 22 ദശലക്ഷം ആളുകൾ പാർക്ക്‌മൊബൈലിന്റെ സേവനം ഉപയോഗിച്ചുവരുന്നു.

TAGS: BMW Group | Parkmobile |