ഈസ്‌റ്റേണിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ പുരസ്‌കാരം

Posted on: January 19, 2018

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റസിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ ടോപ് ടു സ്റ്റാർ എക്‌സ്‌പോർട്ടർ ഇൻ സതേൺ റീജിയൺ (ഗോൾഡ്) പുരസ്‌കാരം. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിച്ചു.

ഈസ്റ്റേൺ കോണ്ടിമെന്റസിന് വേണ്ടി സീനിയർ എക്‌സ്‌പോർട്ട് മാനേജർ സാറാമ്മ ബിജു, പ്രൊഡക്ട് ഡെവലപ്‌മെന്റ് ഹെഡ് ശിവപ്രിയ ബാലഗോപാൽ, പ്രൊഡക്ഷൻ മാനേജർ അബ്ദുൾ സലാം എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.