കേരള ബ്ലോക്ക്‌ചെയ്ൻ അക്കാദമി വെബ്‌സൈറ്റ് ഉദ്ഘാടനം 19 ന്

Posted on: January 19, 2018

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരളയുടെ ആഭിമുഖ്യത്തിലുള്ള ബ്ലോക്ക്‌ചെയ്ൻ അക്കാദമിയുടെ വെബ്‌സൈറ്റ് രാജ്യാന്തര ബ്ലോക്ക് ചെയ്ൻ കൺസൽട്ടിംഗ് സ്ഥാപനമായ എംഎൽജിയുടെ സ്ഥാപക സിഇഒ മൈക്കേൽ ഗോർദ് 19 ന് രാവിലെ പത്തുമണിക്ക് ഉദ്ഘാടനം ചെയ്യും. ഐഐഐടിഎം-കെയുടെയും കാനഡ കേന്ദ്രമായ, ബ്ലോക്ക്‌ചെയ്ൻ നെറ്റ്‌വർക്കിന്റെ (ബെൻ)യും സംയുക്ത സംരംഭമാണ് കെബിഎ. ബ്ലോക്ക്‌ചെയ്ൻ സംരംഭങ്ങളുടെ ആഗോള ശൃംഖലയായ ബെൻ ന്റെ ഉപദേശകസമിതിയിൽ മൈക്കേൽ ഗോർദും അംഗമാണ്.

ബ്ലോക്ക്‌ചെയ്ൻ സാങ്കേതികവിദ്യയുടെ സാധ്യതകളെപ്പറ്റി കൂടുതൽ അറിവു പകരാൻ എ ഡേ വിത് മൈക്കേൽ ഗോർദ് എന്ന പരിപാടിയും കെബിഎ സംഘടിപ്പിക്കുന്നുണ്ട്. ബ്ലോക്ക് ചെയ്ൻ-സാധ്യതകളും ഭാവിപ്രതീക്ഷകളും എന്ന വിഷയത്തിൽ ഗോർദ് പ്രഭാഷണവും നടത്തും.

ഐഐഐടിഎം-കെ ചെയർമാൻ ഡോ. മാധവൻ നമ്പ്യാർ, ഐഐഐടിഎം-കെ ഡയറക്ടർ ഡോ.സജി ഗോപിനാഥ്, ഐഐഐടിഎം-കെ അസോഷ്യേറ്റ് പ്രഫസർ ഡോ. എസ്. അഷറഫ് തുടങ്ങിയവർ പങ്കെടുക്കും.