ഇന്ത്യ 7.3 ശതമാനത്തിന് മേൽ ജിഡിപി വളർച്ചനേടുമെന്ന് മോർഗൻ സ്റ്റാൻലി

Posted on: January 15, 2018

ന്യൂഡൽഹി : ഇന്ത്യ 2020-22 കാലഘട്ടത്തിൽ 7.3 ശതമാനത്തിന് മേൽ ജിഡിപി വളർച്ചനേടുമെന്ന് മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തുടർക്കഥയാണ്. മധ്യകാലത്തിൽ കരുത്താർജ്ജിക്കും. സ്വകാര്യമൂലധന നിക്ഷേപം വർധിക്കും.

2017 ൽ 6.4 ശതമാനവും 2018 ൽ 7.5 ശതമാനവും 2019 ൽ 7.7 ശതമാനവും ജിഡിപി വളർച്ച നേടുമെന്നാണ് വിലയിരുത്തൽ.