ഇന്ത്യ 6.6 ശതമാനം വളർച്ചനേടുമെന്ന് ഡിബിഎസ്

Posted on: January 13, 2018

സിംഗപ്പൂർ : ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തികവർഷം (2018-19) 6.6 ശതമാനം വളർച്ചനേടുമെന്ന് സിംഗപ്പൂരിലെ ബാങ്കിംഗ് ഗ്രൂപ്പായ ഡിബിഎസ് വിലയിരുത്തുന്നു. 2019 ൽ വളർച്ച 7 ശതമാനമാകുമെന്നും ഡിബിഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ജിഎസ്ടി സമ്പ്രദായം സ്ഥിരത നേടുന്നത് വളർച്ചയെ സഹായിക്കും. എന്നാൽ ഇറക്കുമതി 10 ശതമാനം നിരക്കിൽ വർധിക്കുന്നതു വെല്ലുവിളിയാണ്. പ്രതിവർഷം 4.5 ശതമാനമാണ് കയറ്റുമതി വളർച്ച. വ്യവസായിക സ്ഥിതിവിവരകണക്കുകൾ മെച്ചപ്പെട്ടിട്ടുള്ളതും വളർച്ചയെ സഹായിക്കുമെന്ന് ഡിബിഎസ് വ്യക്തമക്കി.