മാരുതി കാറുകളുടെ വില വർധിപ്പിച്ചു

Posted on: January 10, 2018

ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. അസംസ്‌കൃവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വർധന.

മോഡലനുസരിച്ച് 1700 രൂപ മുതൽ 17,000 രൂപ വരെയാണ് വർധന. വിലവർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.