എസാർ പോർട്ട്‌സ് മൊസംബിക്കിൽ 500 മില്യൺ ഡോളർ മുതൽമുടക്കുന്നു

Posted on: January 9, 2018

മുംബൈ : എസാർ പോർട്ട്‌സ് മൊസംബിക്കിൽ 500 മില്യൺ ഡോളറിന്റെ (32,500 കോടി രൂപ) വികസന പദ്ധതികൾ നടപ്പാക്കുന്നു. ഹസീറ, സലായ പദ്ധതികളുടെ ശേഷി വികസനത്തിനൊപ്പം പുതിയ കൽക്കരി ടെർമിനലും മൊസംബിക്കിൽ സ്ഥാപിക്കും. അടുത്ത 30 മാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാകും.

എസാറിന്റെ കാർഗോ ശേഷി നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ നിലവിലുള്ള 110 ദശലക്ഷം ടണ്ണിൽ നിന്ന് 150 ദശലക്ഷം ടണ്ണായി വർധിക്കും. കൽക്കരി കയറ്റുമതിക്കായി 550 കിലോമീറ്റർ റെയിൽവേ ലൈൻ നിർമ്മിക്കാനും എസാർ ലക്ഷ്യമിടുന്നു.