എയർ ഇന്ത്യ 400 ലേറെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടു

Posted on: January 8, 2018

ന്യൂഡൽഹി : ഓഹരിവിറ്റഴിക്കലിന് ഒരുങ്ങുന്ന എയർ ഇന്ത്യ വിരമിച്ചശേഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 400 ലേറെ ജീവനക്കാരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയെങ്കിലും ജീവനക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു.

സാങ്കേതിക ഇതര വിഭാഗത്തിലുള്ള 412 പേർക്കാണ് ജനുവരി 5 ന് പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ ജോലിയിൽ നിന്ന് പിരിഞ്ഞു പോകേണ്ടി വരുന്നത്. പൈലറ്റുമാർ, സർവീസ് എൻജിനീയർമാർ, ഒടിടി ഇൻസ്ട്രക്‌ടേഴ്‌സ് തുടങ്ങിയ ഏതാനും വിഭാഗങ്ങൾക്ക് പിരിച്ചുവിടൽ ബാധകമല്ല.

TAGS: Air India |